കൊളച്ചേരി :- ഇന്ത്യൻ ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ച് കൊണ്ട് പ്രതിപക്ഷ നിരയെ നിശബദ്ധമാക്കാൻ രാഹുൽ ഗാന്ധിയുടെ പാർലിമെൻ്ററി സ്ഥാനം അയോഗ്യമാക്കി കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്ന നരേന്ദ്രമോദിയുടെ കേന്ദ്ര ഗവൺമെന്റ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റി കമ്പിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് കമ്പിൽ ടൗണിൽ വച്ച് നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.
പ്രതിക്ഷേധ പ്രകടനം മുൻ കെ പി സി സി അംഗം ഒ.നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടിൻ്റു സുനിൽ അധ്യക്ഷത വഹിച്ചു. എൻ.വി പ്രേമാനന്ദൻ (കോൺഗ്രസ് ചേലേരി മണ്ഡലം പ്രസിഡന്റ്) മുഖ്യ പ്രഭാഷണം നടത്തി
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം യഹ്യ പള്ളിപ്പറമ്പ്, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കലേഷ് അശ്റഫ്, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. മുസ്താസലിൻ, രജീഷ്, അഖിൽ, മുഫീദ്, നിഥുൽ, അഖിൽ, അനില, സുദീഷ് ചേലേരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
മണ്ഡലം വൈസ് പ്രസിഡൻ്റ് റൈജു സ്വാഗതവും പ്രവീൺ നന്ദിയും പറഞ്ഞു.