ടി.കെ.കെ. നമ്പ്യാരുടേയും ഡോ സി.ശശിധരന്റേയും വിയോഗത്തിൽ അനുശോചന യോഗം ചേർന്നു

 


മയ്യിൽ :-  കെ.വി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധ സംസ്കൃത പണ്ഡിതനും, പിലാത്തറ സംസ്കൃത കോളേജ് പ്രിൻസിപ്പാളും ആയിരുന്ന മുസ്ലം ടി.കെ.കെ. നമ്പ്യാരുടേയും ട്രസ്റ്റിന്റെ പ്രസിഡന്റും. പ്രഭാഷകനും, എഴുത്തുകാരനും, റിട്ട. പ്രധാന അധ്യാപകനും, സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഡോ സി.ശശിധരന്റേയും അകാല വിയോഗത്തിൽ അനുശോചന യോഗം നടന്നു.

 ഡോ: കെ.രാജഗോപാലൻ സ്വാഗതഭാഷണം നടത്തി. കെ.പി. കൃഷ്ണൻ അധ്യക്ഷനായി. റിട്ട. എ.ഇ.ഒ. വിപ്രഭാകരൻ മാസ്റ്റർ, ഒഎം. മധുസൂദനൻ, മലപ്പട്ടം ഗംഗാധരൻ, ഡോ: സി.കെ.മോഹനൻ, കെ.ഫൽഗുനൻ, ടി.കെ.ശ്രീകാന്ത്,കെ.കെ. ഭാസ്ക്കരൻ, കെ.സി പദ്മനാഭൻ  എന്നിവർ പ്രസംഗിച്ചു.

Previous Post Next Post