കൊളച്ചേരി:-കൊളച്ചേരി പഞ്ചായത്തിലെ എട്ടാം വാർഡിൽ മസ്കുലർ സ്പൈൻ അസുഖ ബാധിതനായ പതിനാലു വയസ്സുകാരൻ മുഹമ്മദ് സിനാനു പാർലമെന്റ് അംഗം പി.സന്തോഷ് കുമാറിന്റെ വികസനഫണ്ടിൽ നിന്നും അനുവദിച്ച ഇലക്ട്രിക് വീൽ ചെയർ പഞ്ചായത്തു ഹാളിൽ വച്ചു നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വി.കെ .സുരേഷ് ബാബു സിനാന്റെ രക്ഷിതാവിനെ ഏൽപ്പിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.അബ്ദുൾ മജീദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.വാർഡ്മെമ്പർമാരായ അഷ്റഫ്, കെ.പി. നാരായണൻ നിസാർ.എൻ ,,പി..വി. വത്സൻ മാസ്റ്റർ ഇ.,അജിത. അസ്മ, സി.പി.ഐ.മയ്യിൽ മണ്ഡലം സെക്രട്ടറി കെ.വി ഗോപിനാഥ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.പഞ്ചായത്തിൽ സെക്രട്ടറി ടി.പി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.