കമ്പിൽ:-രാഹുൽ വേട്ടക്കെതിരെ കണ്ണൂർ ഡി സി.സി നടത്തിയ പോസ്റ്റാഫീസ് മാർച്ചിന് നേരേ പോലീസ് നടത്തിയ മൃഗീയമായ ലാത്തിച്ചാർജിലും മഹിളാ നേതാക്കളുടെ വസ്ത്രങ്ങൾ വലിച്ചു കീറിയ നടപടിയിലും DCC നേതാക്കളെ മർദ്ദിച്ചതിലും പ്രതിഷേധിച്ച് കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി .
പ്രകടനത്തിന് മണ്ഡലം സിക്രട്ടറിമാരായ ടി.പി.സുമേഷ്, കെ.ബാബു , സി.കെ.സിദ്ധീഖ് ,കെ.പി.മുസ്തഫ, എം.സജി മ ,ബിന്ദു, മുഹമ്മദ് അശ്റഫ് ,അമീർ പള്ളിപ്പറമ്പ് ,ടി. കൃഷ്ണൻ, കെ.പി.അബ്ദുൾ ശുക്കൂർ, റാഫി പറമ്പിൽ, MP ചന്ദന, അനില.പി.അനിൽകുമാർ എം.ടി., കലേഷ് 'കെ, സുമിത്ര എന്നിവർ നേതൃത്വം നൽകി.