മയ്യിൽ വില്ലേജ് ഓഫീസ് റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
മയ്യിൽ : മയ്യിൽ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ ജൽജീവൻ പദ്ധതി പ്രകാരം നിർമ്മിച്ച പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. വില്ലേജ് ഓഫീസ് റോഡിൽ നിന്ന് വള്ളിയോട്ടുവയലിലേക്കുള്ള കോൺക്രീറ്റ് നടപ്പാതയിലാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. ഇതുവഴി യാത്ര ചെയ്യുന്നവർ ചെളിയിലൂടെ നടന്നു പോകേണ്ട അവസ്ഥയാണുള്ളത്. നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.