നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ വയോജന സംഗമം സംഘടിപ്പിച്ചു

 


നാറാത്ത്:-നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ വയോജന സംഗമം - ഊന്നു വടി എന്ന പേരിൽ സംഘടിപ്പിച്ചു. പ്രസിഡന്റ രമേശൻ കെ യുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം ശ്രീ. രവി നമ്പ്രം ഉദ്ഘാടനം ചെയ്തു. മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള ദേശീയ അവാർഡ് നേടിയ രാഘവൻ മാസ്റ്ററെ തദവസരത്തിൽ അനുമോദിച്ചു. വൈസ് പ്രസിഡന്റ്‌ കെ. ശ്യാമള, കാണി ചന്ദ്രൻ, കാണി കൃഷ്ണൻ, ഗിരിജ, മുഹമ്മദലി എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതവും icds സൂപ്പർ വൈസർ നന്ദിയും അർപ്പിച്ചു. തുടർന്ന് ഊന്നു വടി എന്ന പേരിൽ ഉള്ള നാടൻ കലകളും പാട്ടുകളും ശ്രീ മൊടപ്പത്തി നാരായണൻറെ നേതൃത്വത്തിൽ അവതരിപ്പിച്ചു.

Previous Post Next Post