കെ സുധാകരൻ എം പി യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ നിർവഹിച്ചു

 


കമ്പിൽ:- കണ്ണൂർ ലോക്സഭ അംഗം കെ സുധാകരൻ എം പി യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച  5 ഹൈമാസ്റ്റ് ലൈറ്റിന്റെ ആദ്യ ലൈറ്റിന്റെ ഉദ്ഘാടന കർമ്മം കമ്പിൽ ഹയർസെക്കൻഡറി സ്കൂളിന് മുൻവശം നിർവഹിച്ചു .

 വാർഡ് മെമ്പർ നിസാറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യൻ, ബ്ലോക്ക് കോൺഗ്രസിന്റെ പ്രസിഡന്റ് കെ എം ശിവദാസൻ , പഞ്ചായത്ത് മുസ്ലിംലീഗിന്റെ ട്രഷറർ പി പി സി  മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസ പ്രസംഗം നടത്തി. പഞ്ചായത്ത് മെമ്പർ മുഹമ്മദ് അശ്റഫ് നന്ദി പറഞ്ഞു.




Previous Post Next Post