പഴശ്ശി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിർമിച്ച ബൈത്തുറഹ്മ താക്കോൽദാനം നടത്തി
കുറ്റ്യാട്ടൂർ :- പഴശ്ശി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിർമിച്ച ബൈത്തുറഹ്മ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഖ്താർ അലിശിഹാബ് തങ്ങൾ നിർവഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ ഖാദർ മൗലവി അധ്യക്ഷനായി. മണ്ഡലം ട്രഷറർ അസൈനാർ മാസ്റ്റർ, അഷ്റഫ് ഫൈസി പഴശ്ശി, ബഷീർ മാസ്റ്റർ, കാദർ ചെറുവത്തല, പി.കെ ശംസുദ്ദീൻ, ഹാഷിം വേശാല, മുനീബ് പാറാൽ, യൂസഫ് പാലക്കൽ, മുഹമ്മദ്കുട്ടി മയ്യിൽ, ഇല്യാസ് വേശാല, കെ. കമാൽ ഹാജി, ഹസൻകുഞ്ഞി, അയ്യൂബ് ദാരിമി, മു ഈനുദ്ദീൻ സഖാഫി, മൊയ്തീൻ, ദുൽകർ സംസാരിച്ചു. മൂന്നാം ബൈത്തുറഹ്മ ഫണ്ട് ഉദ്ഘാടനം തങ്ങൾക്ക് നൽകി മാമുട്ടി നിർവഹിച്ചു.