ഡോ.സി ശശിധരൻ്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു


മയ്യിൽ :-
പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല വൈസ്  പ്രസിഡന്റും,സാംസ്കാരിക പ്രവർത്തകനും , പ്രഭാഷകനുമായ ഡോ: സി.ശശിധരന്റെ (ശശി മാഷ് ) നിര്യാണത്തിൽ പയ്യാമ്പലത്ത് സർവകക്ഷി അനുശോചന യോഗം നടന്നു. 

പുകസ കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു.ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ അധ്യക്ഷത വഹിച്ചു.

എൻ.കെ രാജൻ (CPIM),കെ.പി ശശിധരൻ (INC),ഡോ: കെ.രാജഗോപാലൻ (കെ.വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് ),രവി മാണിക്കോത്ത് (മയ്യിൽ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ), രാധാകൃഷ്ണൻ മാണിക്കോത്ത് (ദേശീയ അധ്യാപക അവാർഡ് ജേതാവ്),എം.ഗിരീശൻ,കെ.പി ചന്ദ്രൻ മാസ്റ്റർ,ടി.പി  മധു , ഡോ.സി.കെ മോഹനൻ,മലപ്പട്ടം ഗംഗാധരൻ പ്രസംഗിച്ചു.



Previous Post Next Post