കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം വായനാ കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു


മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം വായനാകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. കവയിത്രി നിഷ. ടി.പി മുഖ്യപ്രഭാഷണം നടത്തി. വായനയുടെ ലോകം വിവേചന രഹിതവുംസ്വതന്ത്രമായ ലോകത്തെ കണ്ടെത്താൻ സ്ത്രീകളെ സഹായിക്കുമെന്ന വിവിധ രചനകളെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു .വെറും പുഴുവായി ചത്തുപോകുന്നതിന് പകരം പൂമ്പാറ്റകളായി പാറിപ്പറക്കാൻ വനിതകൾക്ക് കഴിയണമെന്നും അവർ അഭിപ്രായപ്പെട്ടു.
ചർച്ചയിൽ കെ.വി യശോദ ടീച്ചർ, പി.കെ നാരായണൻ , പി.കെ പ്രഭാകരൻ, പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി.കെ രമണി ടീച്ചറുടെ വീട്ടിൽ നടന്ന ചടങ്ങിൽ മനില പി.കെ യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.കെ രമണി ടീച്ചർ സ്വാഗതവും വിജയ ലഷ്മി കെ.പി നന്ദിയും പറഞ്ഞു.

Previous Post Next Post