കണ്ണാടിപ്പറമ്പ് :- പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനം സമൂഹത്തിൻ്റെ ശ്രദ്ധ പിടിച്ചു പറ്റുന്നതെന്ന് കെ.വി സുമേഷ് എം.എൽ.എ പറഞ്ഞു. പുലിപ്പി ഹിന്ദു എൽ.പി സ്കൂൾ 118 - മത് വാർഷികാഘോഷവും കെ.രാമർ നമ്പ്യാർ സ്മാരക എൻഡോവ്മെന്റ്, എം.കെ കുഞ്ഞിരാമൻ നമ്പ്യാർ സ്മാരക എൻഡോവ്മെന്റ് എന്നിവയുടെ വിതരണവും കുട്ടികളുടെയും അമ്മമാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികളും നടന്നു. റിട്ട. കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടർ യു.കരുണാകരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എൻ.വി ലതീഷ് വാര്യർ അധ്യക്ഷത വഹിച്ചു.
കൈരളി ബുക്സ് എഡിറ്ററും പ്രശസ്ത എഴുത്തുകാരനുമായ സുകുമാരൻ പെരിയച്ചൂർ മുഖ്യഭാഷണവും എൻഡോവ്മെന്റ് വിതരണവും നടത്തി. പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത കലാകാരനും കാലു കൊണ്ട് മരപ്പൊടിയിൽ ചിത്രം വരച്ച് ഇന്ത്യ,അമേരിക്ക ബുക്ക് ഓഫ് റെക്കാർഡു ജേതാവുമായ കെ. അനജിനെ ചടങ്ങിൽ ആദരിച്ചു. പ്രധാനാധ്യാപകൻ പി.സി ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർമാരായ പി. മിഹ്റാബി ടീച്ചർ, എ. ശരത്ത് , റിട്ട. ഹെഡ് മാസ്റ്റർ കെ.വി നാരായണൻ മാസ്റ്റർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. മാതൃ സമിതി പ്രസിഡണ്ട് സനില ബിജു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി.മനോജ് കുമാർ സ്വാഗതവും പി.സി നിത്യ നന്ദിയും പറഞ്ഞു.
ആഘോഷ പരിപാടിക്കിടയിൽ വൈകുന്നേരം 5 മണിക്ക് അഴീക്കോട് എം.എൽ.എ കെ.വി സുമേഷിന്റെ സന്ദർശനം ശ്രദ്ധേയമായി. സമൂഹത്തിൽ സ്കൂളുണ്ടാക്കുന്ന സ്വാധീനവും വിദ്യാലയങ്ങളുടെ മാറ്റവും എം.എൽ.എ എടുത്തു പറഞ്ഞു. പുലീപ്പി ഹിന്ദു എൽ.പി സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്ന മെച്ചപ്പെട്ട പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എൽ.എസ്.എസ് ജേതാക്കൾക്ക് ട്രോഫിയും എം.എൽ.എ വിതരണം ചെയ്തു.