വള്ളിയോട്ടുവയൽ ജയകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു

 


           

മയ്യിൽ:- ഗ്രാമ പഞ്ചായത്തിലെ വള്ളിയോട്ട് നിയോജക മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച വായനശാലാ പ്രസിഡണ്ട് ഇ.പി രാജനേയും, എൽ.എസ്.എസ്, യു എസ്.എസ്. പരീക്ഷകളിൽ വിജയികളായ സി. ശിവനന്ദ്, ഐ. നിരഞ്ജന എന്നിവരേയും വള്ളിയോട്ടുവയൽ ജയകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

 താലൂക്ക് ലൈബ്രറി കൗൺസിൽ അംഗമായ ഡോ: കെ.രാജഗോപാലന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി  ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.

 ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി. ഓമന, ശിവനന്ദ്, നിരഞ്ജന, ഇ.പി.രാജൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി വി.വി.ദേവദാസൻ സ്വാഗതവും ജോ: സെക്രട്ടറി എം.മനോഹരൻ നന്ദിയും പറഞ്ഞു.




          -

Previous Post Next Post