രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ജയിലിലടക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി


ചേലേരി :-
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസംഗിച്ചതിൻ്റെ പേരിൽ ശ്രീ രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസ് ചുമത്തി ജയിലിലടക്കാനുള്ള സംഘപരിവാർ നീക്കത്തിൽ പ്രതിഷേധിച്ച്  ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ബസാറിൽ  വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി.

 മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ ,ബ്ലോക്ക് സെക്രട്ടറി പി.കെ.രഘുനാഥൻ, മണ്ഡലം വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയംഗം യഹിയ പള്ളിപ്പറമ്പ് ,ബ്ലോക്ക് സെക്രട്ടറി കെ.കലേഷ് എന്നിവർ നേതൃത്വം നൽകി.



Previous Post Next Post