കമ്പിൽ :- രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന മോദി സർക്കാറിന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് പ്രസിഡണ്ട് കെ എം ശിവദാസൻ , മണ്ഡലം പ്രസിഡന്റ് ബാലസുബ്രഹ്മണ്യൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
തുടർന്നു നടന്ന പ്രതിഷേധ യോഗത്തിൽ കെ.എം ശിവദാസൻ, ബാലസുബ്രഹ്മണ്യൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജ്മ, മണ്ഡലം സെക്രട്ടറി ,മാരായ സിദ്ദീഖ് , ബാബു, രാധാകൃഷ്ണൻ , രഞ്ചിത്ത് , സുമേഷ് എന്നിവർ സംസാരിച്ചു. ഭാസ്കരൻ എ നന്ദി അറിയിച്ചു.