കമ്പിൽ :- പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റി ഡോ.സി ശശിധരൻ അനുസ്മരണം ശശി മാഷ് ഓർമ്മ സംഘടിപ്പിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ ജില്ലാ പ്രസിഡന്റ് ടി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാരായണൻ കാവുബായി , കെ.പി കുഞ്ഞികൃഷ്ണൻ , ഹരിദാസ് ചെറുകുന്ന്, ശൈലജ തമ്പാൻ, ടി.പി നിഷ, വത്സൻകൊളച്ചേരി , കെ.രാമകൃഷ്ണൻ മാസ്റ്റർ, ഒ.എം മധു മാസ്റ്റർ, പുഷ്പജൻ പാപ്പിനിശ്ശേരി, ഏറൻ ബാബു, മൊടപ്പത്തി നാരായണൻ , സലാം കണ്ണാടിപറമ്പ്, രതീശൻ ചെക്കിക്കുളം, പി.വിനോദ് എന്നി എം.പി രാമകൃഷ്ണൻ പ്രസംഗിച്ചു
വിനോദ് കെ നമ്പ്രം സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു.