KS & AC വാർഷികാഘോഷം ; 'ചിത്രോത്സവം' നാളെ കരിങ്കൽക്കുഴി തിലക് പാർക്കിൽ
കരിങ്കൽക്കുഴി :- KS & AC വാർഷികം നാട്ടുത്സവത്തിൻ്റെ ഭാഗമായി നാളെ മാർച്ച് 19 ഞായറാഴ്ച കരിങ്കൽക്കുഴി തിലക് പാർക്കിൽ ചിത്രോത്സവം നടക്കും . ഇതിൻ്റെ ഭാഗമായി പ്രശസ്ത കലാകാരരുടെ ചിത്രങ്ങൾ, ശില്പങ്ങൾ, ഫോട്ടോകൾ,കരകൗശല വസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കും. ചിത്രരചനാ മത്സരവും ഉണ്ട്.പ്രശസ്ത ചിത്രകാരൻ ഹരീന്ദ്രൻ ചാലാട് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.പ്രഭ മിഡാസ് അധ്യക്ഷനാകും. വൈകുന്നേരം 4 മണിക്ക് നൃത്തവും ചിത്രരചനയും സമന്വയിപ്പിക്കുന്ന 'വരനടനം ' പരിപാടി നർത്തകിയും ചിത്രകാരിയുമായ ലീജാ ദിനൂപ് അവതരിപ്പിക്കും.