അന്താരാഷ്ട്ര ചെറുധാന്യ വർഷം ; ഏകദിന ശിൽപശാല സംഘടിപ്പിച്ചു


കൊളച്ചേരി :- അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിന്റെ ഭാഗമായി മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി നബാർഡിന്റെ സഹകരണത്തോടെ ചെറുധാന്യങ്ങളുടെ പ്രാധാന്യവും ചെറുധാന്യ കൃഷി പ്രോത്സാഹനവും ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കൊളച്ചേരി മുല്ലക്കൊടി സഹകരണ റൂറൽ ബേങ്കിൽ വെച്ച് സംഘടിപ്പിച്ച ശിൽപ്പശാല നബാർഡ് എരിയാ ജനറൽ മാനേജർ ജിഷിമോൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ കെ.കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു

മില്ലറ്റ് സംരംഭകൻ പ്രശാന്ത് ജഗൻ തിരുവല്ല മുഖ്യ പ്രഭാഷണം നടത്തി. 'മണ്ണിൻറെ ആരോഗ്യം, മനുഷ്യൻറെ ആരോഗ്യം ചെറുധാന്യങ്ങളുടെ പ്രാധാന്യം' എന്ന വിഷയത്തിൽ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ: പി.ജയരാജും, പതിനാലാം പദ്ധതിയും ചെറുധാന്യ പ്രോത്സാഹനവും, കണ്ണൂർ ജില്ലയുടെ സാധ്യത എന്നതിൽ കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ 17,  എം.എൻ പ്രദീപും, ചെറുധാന്യങ്ങൾ പോഷണങ്ങളുടെ കലവറ, ഭാവിയിലെ ഭക്ഷണം' എന്നതിൽ കേരള ജൈവ കർഷക സമിതി പ്രവർത്തകൻ വി.സി വിജയൻ മാസ്റ്റർ എന്നിവർ ക്ലാസ്സെടുത്തു.

പങ്കെടുത്ത മുഴവൻ കർഷകർക്കും 10 സെന്റ് വീതം കൃഷി ചെയ്യാനുള്ള മില്ലെറ്റ് വിത്തുകളും സൌജന്യമായി വിതരണം ചെയ്തു. വയനാട് വൈത്തിരിയിലെ പുനർജ്ജനി മില്ലെറ്റ് സംരംഭകൻ സുരേന്ദ്രൻ വി. കെ യുടെ 9 മില്ലറ്റുകളുടെ പ്രദർശന കൗണ്ടറും ഉണ്ടായിരുന്നു.

മാനേജിംഗ് ഡയരക്ടർ ടി.കെ ബാലകൃഷ്ണൻ സ്വാഗതവും സി ഇ ഒ യു ജനാർദ്ദനൻ നന്ദിയും പറഞ്ഞു. 

Previous Post Next Post