മുല്ലക്കൊടി C.R.C വായനശാലയുടെ നേതൃത്വത്തിൽ കെ.സി.ആർ മാസ്റ്റർ, കെ.സി മാധവൻ അനുസ്മരണവും നാടക ഫെസ്റ്റ് സപ്ലിമെന്റ് പ്രകാശനവും നാളെ


മുല്ലക്കൊടി :- മുല്ലക്കൊടി C.R.C വായനശാലയുടെ നേതൃത്വത്തിൽ കെ.സി.ആർ മാസ്റ്റർ, കെ.സി മാധവൻ അനുസ്മരണവും നാടക ഫെസ്റ്റ് സപ്ലിമെന്റ് പ്രകാശനവും മാർച്ച്‌ 9 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.

സിപിഐ(എം)മയ്യിൽ ഏരിയ സെക്രട്ടറി എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്യും.C.R.C വായനശാല പ്രസിഡന്റ് പി.ബാലന്റെ അധ്യക്ഷത വഹിക്കും.വാർഡ് മെമ്പർ എം. അസൈനാർ സപ്ലിമെന്റ് ഏറ്റുവാങ്ങും. മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ടി രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. കെ.പി രേഷ്മ, പി.പത്മനാഭൻ, പി.മുകുന്ദൻ,കെ.ദാമോദരൻ, പ്രീത.പി, പി.പി ഷൈമ പി.വി രാജേന്ദ്രൻ, എം.രമേശൻ മാസ്റ്റർ,ഐ.വി സജീവൻ, പി.ബാലൻ മുണ്ടോട്ട് തുടങ്ങിയവർ സംസാരിക്കും.

Previous Post Next Post