മയ്യിലിൽ ഇന്ന് ഇശൽമഴ പെയ്തിറങ്ങും ; അരങ്ങുത്സവത്തിന് ഇന്ന് തിരശ്ശീല വീഴും


മയ്യിൽ :- കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിക്കുന്ന മയ്യിലിന്റെ സ്വന്തം ഉത്സവമായ അരങ്ങുത്സവത്തിന്റെ സമാപന ദിനമായ ബുധനാഴ്ച ആദിൽ അത്തുവും സംഘവും അവതരിപ്പിക്കുന്ന ഇശൽ രാവും പ്രശസ്ത ഗായകൻ ഇഷാൻദേവ് നയിക്കുന്ന മ്യൂസിക്കൽ നൈറ്റും അരങ്ങേറും.

സാംസ്കാരിക സമ്മേളനം പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പൂർണിമ ഇന്ദ്രജിത്തിന് വനിതാദിന പുരസ്‌കാരം സമ്മാനിക്കും. പ്രശസ്ത യൂട്യൂബർ KL ബ്രോ ബിജു റിത്വിക്കിനെ ആദരിക്കും. എ.എ റഹീം എം.പി, പി.സന്തോഷ് എം.പി, വത്സൻ പനോളി, എസ്. ആർ.ഡി പ്രസാദ് എന്നിവർ മുഖ്യാതിഥികളാകും.

Previous Post Next Post