വനിതാ ദിനത്തോടനുബന്ധിച്ച് സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പെൺകരുത്തുകൾക്കുള്ള ആദരം മാർച്ച്‌ 12 ന്


മയ്യിൽ :-  വനിതാ ദിനത്തോടനുബന്ധിച്ച് സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പെൺകരുത്തുകൾക്കുള്ള ആദരം മാർച്ച്‌ 12 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തായംപൊയിലിൽ വച്ച് നടക്കും.ശാസ്ത്രസാഹിത്യ പരിഷത്ത് ജെൻഡർ വിഷയ സമിതി കൺവീനർ വി. പി രഹ്ന ഉദ്ഘാടനം ചെയ്യും. 

ചടങ്ങിൽ മയ്യിൽ പഞ്ചായത്ത് ഹരിത കർമ്മ സേന, മയ്യിൽ ടൗൺ ശുചീകരണ തൊഴിലാളികൾ, വനിതാ ക്ഷീര കർഷകർ, ഹെവി വെഹിക്കിൾ ഡ്രൈവർ സി.ശ്രീഷ്മ,ലോക പഞ്ചഗുസ്തി വെള്ളിമെഡൽ ജേതാവ് പി.കെ പ്രിയ തുടങ്ങിയവരെ ആദരിക്കും. KL-BRO ബിജു ഋത്വിക്കും കുടുംബവും അതിഥികളാകും. പരിപാടിയോടനുബന്ധിച്ച് കൈകൊട്ടിക്കളി, സംഘഗാനം,പാട്ടങ്ങ് എന്നിവയും നടക്കും.
Previous Post Next Post