ഖത്തർ കമ്പിൽ പ്രീമിയർ ലീഗ് സീസൺ 2 സംഘടിപ്പിച്ചു
കമ്പിൽ :- ഖത്തർ കമ്പിൽ പ്രീമിയർ ലീഗ് സീസൺ 2 സംഘടിപ്പിച്ചു . കമ്പിൽ, കുമ്മായക്കടവ്, നാറാത്ത്, പാട്ടയം, പന്ന്യങ്കണ്ടി പ്രദേശങ്ങളിലെ പ്രവാസി കൂട്ടായ്മയായ KPN ഖത്തർ എന്ന് കൂട്ടായ്മ ആണ് പരിപാടി സംഘടിപ്പിച്ചത് . കംബ്രിഡ്ജ് ഗേൾസ് സ്കൂളിൽ നടന്ന മത്സരത്തിൽ 8 ടീമുകൾ മാറ്റുരച്ചു . BK freight service റണ്ണേഴ്‌സും Al husna services വിന്നേഴ്‌സും ആയി . തുടർന്ന് സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ കലാപരിപാടികളും നടന്നു .