മയ്യില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മുഴുവന്‍ സമയ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണം

 


മയ്യിൽ:-മയ്യില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മുഴുവന്‍ സമയ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്ന് മഹിളാസംഘം മയ്യില്‍ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു. 

കരിങ്കല്‍ക്കുഴി നണിയൂര്‍ എ എല്‍ പി സ്കൂളില്‍ ചേര്‍ന്ന സമ്മേളനം മഹിളാസംഘം സംസ്ഥാന കമ്മിറ്റിയഗം പ്രൊഫ. താരാഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി വി ഗിരിജ പതാക ഉയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാന്‍ പി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ പ്രേമ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 

സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സി പി ഐ മയ്യില്‍ മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥ്, എഐ ടി യു സി മയ്യില്‍ മണ്ഡലം സെക്രട്ടറി കെ വി ബാലകൃഷ്ണന്‍ , കിസാന്‍സഭ ജില്ലാ കമ്മിറ്റിയംഗം ഉത്തമന്‍ വേലിക്കാത്ത്, പ്രവാസി ഫെഡറേഷന്‍ മണ്ഡലം സെക്രട്ടറി വി സുധാകരന്‍, യുവകലാസാഹിതി സെക്രട്ടറി രമേശന്‍ നണിയൂര്‍, പഞ്ചായത്ത് അംഗങ്ങളായ കെ പി നാരായണന്‍, ടി കെ സുജാത എന്നിവര്‍ സംസാരിച്ചു. 

18 അംഗ മണ്ഡലം കമ്മിറ്റിയെയും 15 ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ഭാരവാഹികളായി ഒ വി രത്നകുമാരി(പ്രസിഡന്റ്),  പി രാജാമണി, ശ്യാമള സുധന്‍(വൈസ് പ്രസിഡന്റുമാര്‍), കെ പ്രേമ(സെക്രട്ടറി), ആര്‍ ഭാരതി, പ്രമീള അശോകന്‍(ജോ.സെക്രട്ടറിമാര്‍)എന്നിവരെ തെരഞ്ഞെടുത്തു.

Previous Post Next Post