ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റു


കണ്ണൂർ:-കണ്ണൂർ നഗരത്തിൽ സർക്കാർ മൃഗാസ്പത്രിക്ക് സമീപം സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് മുപ്പത് പേർക്ക് പരിക്കേറ്റു. കണ്ണൂർ ആസ്പത്രി-മുണ്ടേരി മൊട്ട-ചെക്കിക്കുളം റൂട്ടിലോടുന്ന മൈലാഞ്ചി ബസ്സും കണ്ണൂർ ആസ്പത്രി-കണ്ണാടിപ്പറമ്പ്-പൂല്ലൂപ്പി റൂട്ടിലോടുന്ന സംഗീത് ബസ്സുമാണ് ചൊവ്വാഴ്ച വൈകുന്നേരം 4.50ന് കൂട്ടിയിടിച്ചത്. റോഡിന് കുറുകെ ഓടിയ യാത്രക്കാരനെ രക്ഷിക്കാൻ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ മറ്റേ ബസ് പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു.

പരിക്കേറ്റ 19പേരെ എ.കെ.ജി. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമശുശ്രുഷയ്ക്ക് ശേഷം വിട്ടയച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ കണ്ണൂർ പോലീസ് കേസെടുത്തു.

പങ്കജ (32) ചെക്കിക്കുളം, മകൻ സിയാൻ സിജു(മൂന്ന്), എൻ.എം.ചന്ദ്രിക (58)മുണ്ടയാട്, കെ.എം.ഷീബ (48) നിലപ്പനക്കുന്ന്-കാനച്ചേരി, എൻ.പി.ഖാലിദ് (69) ചാപ്പ, ചന്ദ്രൻ കല്ലക്കണ്ടിയിൽ (54) വാരം ലക്ഷംവീട് കോളനി, പി.സി.ശശീന്ദ്രൻ (70) മുണ്ടയാട്, കെ.ഷീല(51)പുല്ലൂപ്പി, കെ.ലീന(43)മാലോട്ട്, ഷീമ(37), മാലോട്ട്, ജാനകി (55) ഏച്ചൂർ കോളനി, രമ്യാ രഞ്ജിത്ത് (41) ചട്ടുകപ്പാറ, ശാരിക രഞ്ജിത്ത് (41) കണ്ണാടിപ്പറമ്പ്, പി.മോളി (49), ഇ.ശ്രീവിദ്യ (23) കല്യാശ്ശേരി, പി.പി.ശ്രീഷ്മ (22) ഏച്ചൂർകോട്ടം, പി.ആശ (50), കെ.എം.അപർണ (19) കാനച്ചേരി ചാപ്പ, ഇ.വൽസല (61) പള്ളിക്കുന്ന്.എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post