ഏപ്രിൽ 7, ലോകാരോഗ്യ ദിനം.
“HEALTH FOR ALL" എല്ലാവര്ക്കും ആരോഗ്യം ... എല്ലാം ആരോഗ്യത്തിന്
നമ്മുടെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് ആരോഗ്യം.
ആരോഗ്യം സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ്.
ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടാവൂ ... ആരോഗ്യമുള്ള മനസ്സിന് മാത്രമേ ഉൽപ്പാദനക്ഷമത കൈവരിക്കാൻ സാധിക്കുകയുള്ളൂ .. അതുകൊണ്ട് തന്നെ-- ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത് .
ആരോഗ്യ പരിരക്ഷ എന്നത് ഐഖ്യരാഷ്ട്ര സഭയുടെ ആഗോളമനുഷ്യാവകാശ പ്രഖ്യാപനമനുസരിച്ച് ഓരോ മനുഷ്യന്റെയും ജന്മാവകാശമാണ്.
ലോകാരോഗ്യ സംഘടന അഥവാ ഡബ്ല്യൂ എച്ച് ഒ ആണ് ആഗോള ആരോഗ്യവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട സംഘടന .
എല്ലാവര്ക്കും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനുള്ള പ്രോത്സാഹനവും സാമ്പത്തീക സഹായവും ആവശ്യമായ നിർദ്ദേശ്ശങ്ങളുമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടു വയ്ക്കുന്നത്.
സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായി 75 വര്ഷം മുൻപ് 1948 ഏപ്രിൽ 7 ന് രൂപീകരിച്ച്, ലോകമെമ്പാടും ആറ് പ്രാദേശിക ഓഫീസുകളും 150 ഫീൽഡ് ഓഫീസുകളും ആയി പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടന -അതിന്റെ 75 ആം (എഴുപത്തിയഞ്ചാം) വാർഷീകം കൊണ്ടാടുന്ന വേളയിൽ ആണ് ഈ വർഷത്തെ- ലോകാരോഗ്യ ദിനം 2023 ഏപ്രിൽ 7 ന് ആചരിക്കുന്നത് എന്നത് ശ്രേദ്ധേയമാണ്.
ലോകാരോഗ്യ സംഘടനയുടെ ഭരണസമിതിയായ വേൾഡ് ഹെൽത്ത് അസംബ്ലിയുടെ (WHA) ആദ്യ യോഗം 1948 ജൂലൈ 24 ന് വിളിച്ചു ചേർത്തു. ആ അസംബ്ലിയിലാണ് 1950 തു മുതൽ എല്ലാ വർഷവും ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
ജനങ്ങളിൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന 1950 തിൽ ലോകാരോഗ്യ ദിനം ആരംഭിച്ചത് .
സാർവ്വത്രീക ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം ആളുകളെ മനസിലാക്കുക എന്നതാണ് ലോകാരോഗ്യ ദിനത്തിന്റെ പിന്നിലെ അടിസ്ഥാന ലക്‌ഷ്യം .
1952 ലെ ലോകാരോഗ്യ ദിന തീം "ആരോഗ്യകരമായ ചുറ്റുപാടുകൾ ആരോഗ്യമുള്ള ആളുകളെ ഉണ്ടാക്കുന്നു” എന്നതായിരുന്നു .
ഇവിടെയാണ് കോവിഡ് -19 ൻറെ സാഹചര്യത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രചരിപ്പിച്ചു പോരുന്ന ഏകലോകം ഏകാരോഗ്യം "one world one health "എന്ന വിഷയം ശ്രേദ്ധേയമാവുന്നത് .
പ്രകൃതിയുടെ മുഴുവൻ ആരോഗ്യവും നിലനിർത്താൻ കഴിഞ്ഞാൽ മാത്രമേ ഒരു പാരസ്പര്യ ആരോഗ്യ സംവിധാന ത്തിലൂടെ ആഗോള ആരോഗ്യം എന്ന സുപ്രധാന ലക്ഷ്യ൦ കൈവരിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ എന്നും മനുഷ്യരുടെ നഷ്ട്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാനാവൂ എന്നും ഇനിയെങ്കിലും നമ്മൾ തിരിച്ചറിഞ്ഞേ മതിയാവൂ..
“മികച്ചതും ആരോഗ്യകരവുമായ ഒരു ലോകം കെട്ടിപ്പടുക്കുക:” എന്നതായിരുന്നു 2021 ലെ ലോകാരോഗ്യദിനത്തിൻറെ പ്രമേയം.
കോവിഡ് -19 പകർച്ചവ്യാധി ഉയർത്തിക്കാട്ടിയ, ലോക ജനതയുടെ ആരോഗ്യ സംരക്ഷണ രംഗത്ത് ഉണ്ടായ അസമത്വമാണ് ഇങ്ങനെയൊരു പ്രമേയത്തിന് വഴിവെച്ചത്.
എല്ലാവര്ക്കും നല്ല ആരോഗ്യത്തിനു അനുയോജ്യമായ ജീവിത സാഹചര്യങ്ങളും തൊഴിൽ സാഹചര്യങ്ങളും ഉണ്ടെന്നു ഉറപ്പാക്കാൻ ലോക നേതാക്കളോട് ആഹ്വനം ചെയ്യുകയായിരുന്നു അന്ന്.
ഇത് 2023 --വീണ്ടും ഒരു - ഏപ്രിൽ 7, ലോകാരോഗ്യ ദിനം.
“ HEALTH FOR ALL “ എല്ലാവര്ക്കും ആരോഗ്യം ..എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശം.
എന്നാൽ എന്താണീ ആരോഗ്യം ?
അതൊരു അസുഖമില്ലാത്ത ശരീരാവസ്ഥ മാത്രമല്ല , മറിച്ച്------
ലോകാരോഗ്യ സംഘടനയുടെ നിർവ്വചന പ്രകാരം " ശാരീരികവും മാനസികവും സാമൂഹികവുമായ സമ്പൂർണക്ഷേമമാണ് .( " COMPLETE PHYSICAL ,MENTAL AND SOCIAL WELLBEING.” ) ആരോഗ്യം.
ഇന്ന് നമ്മൾ ചുറ്റുമുള്ള സമൂഹത്തിൽ മനുഷ്യരിൽ കാണുന്നത് അസംതൃപ്തിയും സന്തോഷമില്ലായ്മയും ,ആരോഗ്യമില്ലായ്മ യുമാണ്. എല്ലാം ഉണ്ട്. എന്നാൽ മനസ്സുകൊണ്ട് ഒറ്റയ്ക്കാണ് , സന്തോഷമില്ല --- ആരോഗ്യമില്ല ---
ഇവിടെയാണ് ലോകാരോഗ്യ സംഘടന പറയുന്ന ആരോഗ്യം എന്നാൽ "SOCIAL WELL BEING" സാമൂഹികമായ സുസ്ഥിതി യെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടത് .
ചുറ്റും എല്ലാവരും ഉള്ളതുകൊണ്ടാണ് നമ്മൾ നമ്മളായത് എന്ന് ചിന്തിക്കേണ്ടത് .
അതുകൊണ്ട് തന്നെ---
അസംതൃപ്തിയുടെ ഈ കാലത്ത് സമൂഹവുമായി ഇടപെട്ട് സാമൂഹ്യ ജീവിയായി മാറേണ്ടത് മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമാണ്.
കാരണം----(സോഷ്യൽ ലൈഫ് )- സാമൂഹീക ജീവിതത്തിന്റെ കുറവ് - അകാലനരയ്ക്കും രോഗത്തിനും ആയുസ്സു കുറയുന്നതിനും കാരണമാവുന്നു എന്നാണ് പഠനം തെളിയിക്കുന്നത് .
ആരാണ് ഏറ്റവും കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കുന്നത് , ? എന്താണതിന്റെ കാരണം ? എന്നതിതിനെക്കുറിച്ച് -- ഈയിടെ HARVARD UNIVERSITY (ഹാർവാർഡ് യൂണിവേഴ്സിറ്റി)-- പൂർത്തീകരിച്ച ഒരു പഠനമുണ്ട് .
എൺപതു ( 80 )വര്ഷം കൊണ്ട് പഠിച്ഛ് പൂർത്തീകരിച്ച ആ പഠനത്തിൽ മൂന്ന് കാര്യങ്ങൾ ആണ് പറയുന്നത്,
1 . മക്കളും മറ്റ് കുടുംബാഗങ്ങളുമൊത്ത് നല്ല രീതിയിൽ ജീവിച്ചവർ,
2 . കൂട്ടുകാരുമൊത്ത് നല്ല രീതിയിൽ ഇടപെട്ട് ജീവിച്ചവർ,
3 . സമൂഹവുമായി ഇടപഴകി സമയം ചെലവിട്ട് ജീവിച്ചവർ
ഇവരൊക്കെയാണ് ജീവിതത്തിന്റെ അവസാനം വരെ ആരോഗ്യത്തോടെ സന്തോഷമായി ജീവിച്ചവർ എന്നാണ്. “Till the end, they were happy and healthy”
നമുക്ക് മാറാം ..
പ്രകൃതി വിഭവങ്ങൾ നശിപ്പിക്കാതെ പ്രകൃതിയെ സ്നേഹിക്കുകയും കരുതുകയും ചെയ്യുകയും, അത് വരും തലമുറയ്ക്ക് കൂടി അനുഭവയോഗ്യമാക്കി സൂക്ഷിക്കുകയും ചെയ്തു കൊണ്ട് ഒരു പുതിയ മനുഷ്യനായി മാനസികാരോഗ്യം നിലനിർത്താം.
ഒരു നല്ല മനുഷ്യനായി ആരോഗ്യത്തോടെ സന്തോഷമായി ജീവിച്ചു മരിക്കാൻ ..
’ ആരോഗ്യത്തോടെ ജീവിക്കാൻ --സന്തോഷമായി ജീവിക്കാൻ വരും തലമുറയെ കാട്ടിക്കൊടുക്കുന്ന മാതൃകയാക്കും ഞാൻ എന്റെ ജീവിതം എന്നതാകട്ടെ ഈ 2023 ലെ ലോകാരോഗ്യ ദിനത്തിനത്തിൽ നമ്മൾ എടുക്കുന്ന പ്രതിജ്ഞ ’ ....
സ്വയം തിരിച്ചറിഞ്ഞു കൊണ്ട് ജീവിതത്തിന്റെ നഷ്ടപ്പെട്ടുപോയ ആരോഗ്യം വീണ്ടെടുക്കുന്നതാകട്ടെ സമൂഹത്തിനു നിങ്ങൾ ഓരോരുത്തരുത്തരും ഇന്ന് കൊടുക്കുന്ന സന്ദേശം---അത് ഈ ലോകത്തിന്റെ, മാനവരാശിയുടെ നല്ല ഭാവി നിർണ്ണയിക്കുന്നതാകട്ടെ ....
ലോകമെമ്പാടും എല്ലാവരും ആരോഗ്യത്തോടെ ജീവിക്കട്ടെ ... എന്നാശംസകളോടെ ---
സരസ്വതി . കെ, റെജിസ്റ്റെഡ് ഫാർമസിസ്റ്റ് റെജി . നമ്പർ -17108