വോളിബോൾ പരിശീലനം ആരംഭിച്ചു

 


മയ്യിൽ :-കണ്ടക്കൈ ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം  നേതൃത്വത്തിൽ വോളിബോൾ പരിശീലനം ആരംഭിച്ചു.

സീനിയർ സിവിൽ പോലീസ് ഓഫീസറും സംസ്ഥാനവോളി താരവുമായ കെ.അനിൽ ഉദ്ഘാടനം ചെയ്തു.സി.അനുഷ് അധ്യക്ഷനായി.കെ. നിജിൻ സ്വാഗതവും കെ.വി.അർജുൻ നന്ദിയും പറഞ്ഞു.

കെ.വി അഭിലാഷാണ് പരിശീലകൻ.

 ദിവസവും രാവിലെ 6 മണി മുതൽ പരിശീലനം നടക്കും.

Previous Post Next Post