കമ്പിൽ :-സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിന്റെ 15 മത് വാർഷികാഘോഷം ഏപ്രിൽ 8 ന് ചെറുക്കുന്ന് കൂനത്ത് മുക്കിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. വൈകുന്നേരം 6.30 ന് നൃത്ത മാലിക ആരംഭിക്കും. വൈവിധ്യങ്ങളായ നൃത്തങ്ങൾ കോർത്തിണക്കിയ നൃത്ത മാലികയിൽ 50 കലാകാരന്മാർ നൃത്തങ്ങൾ അവതരിപ്പിക്കും.
രാത്രി 7.30 ന് സാംസ്കാരിക സായാഹ്നം സാംസ്കാരിക പ്രവർത്തകനും , യുകെ സമീക്ഷയുടെ ഭാരവാഹിയുമായ വി.പി ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നിരവധി നാടകങ്ങളുടെ രചയിതാവും, പുകസ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഒ.കെ കുറ്റിക്കോൽ ഹൃസ്വ നാടക മത്സരത്തിൽ മികച്ച രചയിതാവായി തെരെഞ്ഞടുക്കപ്പെട്ട ശ്രീധരൻ സംഘമിത്രക്ക് നാടിന്റെ സ്നേഹാദരം . ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ആദര പ്രഭാഷണം നടത്തും.
കമ്പിൽ എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.സ്മിത ടീച്ചർ, നാടക പ്രവർത്തകൻ അറാക്കൽ ഫെയിം പുഷ്പജൻ മാസ്റ്റർ പാപ്പിനിശ്ശേരി , ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം വിനോദ് തായക്കര, പഞ്ചായത്ത് നേതൃസമിതി കൺവീനർ ഇ.പി ജയരാജൻ തുടങ്ങിയവർ പ്രസംഗിക്കും.