കണ്ണാടിപ്പറമ്പ് ശ്രീ ധർമശാസ്താ ക്ഷേത്രം ഉത്രവിളക്കുത്സവത്തിന് കൊടിയേറി


കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവത്തിന് ക്ഷേത്രംതന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറ്റി. ഉത്സവത്തോടനുബന്ധിച്ച് നിടുവാട്ട് മഹല്ല് ജുമാ മസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചസാരക്കുടം സമർപ്പിച്ചു. ദീപാരാധനയ്ക്ക് ക്ഷേത്രംകോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു.

സാംസ്കാരിക സദസ്സ് കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ഗോപാലകൃഷൻ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ പി. നന്ദകുമാർ, പഞ്ചായത്ത് പ്രസിഡൻറ് കെ. രമേശൻ, ക്ഷേത്രം എക്സി. ഓഫീസർ എം. മനോഹരൻ, ചെയർമാൻ എൻ. രാധാകൃഷ്ണൻ, സുകുമാരൻ പെരിയച്ചൂർ, പി. ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു .

Previous Post Next Post