കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് വ്യാഴാഴ്ച വൈകുന്നേരം 4.30 ന് കേളി, കൊമ്പ്പറ്റ് എന്നിവ നടക്കും. വൈകുന്നേരം 5 മണിക്ക് കാഴ്ചശീവേലി (പഞ്ചാവാദ്യം, മേളം), തുടർന്ന് അകത്തെഴുന്നള്ളിച്ച് ദീപാരാധന, സേവ, ശ്രീ വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ എതിരേൽപ്പ്, ചന്തം, തിടമ്പ് നൃത്തം,അകത്തെഴുന്നള്ളത്ത്, അത്താഴപൂജ എന്നിവ നടക്കും.
രാത്രി 8 മണിക്ക് കുവലയം കഥകളി ആസ്വാദക സംഘം കണ്ണൂർ അവതരിപ്പിക്കുന്ന കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് മഹോത്സവത്തിന് ഇന്ന് രണ്ടാം ദിവസം ( കിരാതം ) അരങ്ങേറും.