പന്ന്യങ്കണ്ടി സാന്ത്വനം സെന്റർ റമദാൻ കിറ്റ് വിതരണവും പ്രാർത്ഥന മജ്ലിസും നടത്തി


കമ്പിൽ :- പന്ന്യങ്കണ്ടി സാന്ത്വനം വാട്സാപ്പ് കുട്ടായ്മയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണവും പ്രാർത്ഥന മജ്ലിസും നടന്നു. എം. മുഹമ്മദ്‌ സഅദി ഉദ്ഘാടനം ചെയ്തു.

ടി.കെ സഈദ് ഹാജി അധ്യക്ഷത വഹിച്ചു. പി.എം അബൂബക്കർ മാസ്റ്റർ സംസാരിച്ചു. കെ.പി ഖാദർ കുട്ടി, ഇബ്രാഹിം പി.ടി.പി ഉമ്മർ ഉസ്താദ് , എം.കെ നൗഷാദ്, സുബൈർ തുടങ്ങിയവർ പങ്കെടുത്തു.

കെ. എം.പി അഷ്റഫ് മാസ്റ്റർ സ്വാഗതവും കെ. പി ശമീർ നന്ദിയും പറഞ്ഞു.

Previous Post Next Post