അന്നസ്വീഹ റമദാന്‍ പ്രഭാഷണത്തിന് തുടക്കമായി

 


ചേലേരി:-എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായി ചേലേരി വാദി രിഫാഈ എജുക്കേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച അന്നസ്വീഹ റമദാന്‍ പ്രഭാഷണം ഉനൈസ് മുസ്തഫ ഉദ്ഘാടനം ചെയ്തു.  എ.പി ഷംസുദ്ധീന്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി മെരുവമ്പായി പ്രഭാഷണം നിര്‍വ്വഹിച്ചു. വി.പി അബ്ദുല്ല ഹാജി, കെ.സി സയ്യിദ്, എ.പി ഹനീഫ, ബി സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.കെ.വി റാഹിദ് മുസ്ല്യാര്‍ നന്ദി പറഞ്ഞു. 

ഇന്ന് രാവിലെ പത്ത് മണി മുതല്‍ സയ്യിദ് അബ്ദുല്‍ ഖാദര്‍ നൂറാനിയും നാളെ ഷബീര്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നിര്‍വ്വഹിക്കും. സമാപന പ്രാര്‍ത്ഥനക്ക് അബ്ദുല്ല സഖാഫി മഞ്ചേരി നേതൃത്വം നല്‍കും. വ്യാഴായ്ച്ച മൂന്നു മണി മുതല്‍ മഹ്‌ളറത്തുല്‍ ബദ്രിയ്യക്ക് മിദ്‌ലാജ് സഖാഫി ചോല നേതൃത്വം നല്‍കും. അന്നേ ദിവസം ഇഫ്താര്‍ സംഗമവും റിലീഫ് വിതരണവും നടക്കും. രാത്രി പത്തിന് സ്വലാത്ത് മജ്‌ലിസിനും ബദ്ര്‍ അനുസ്മരണ പ്രഭാഷണത്തിനും എം മുഹമ്മദ് സഅദി പാലത്തുങ്കര തങ്ങള്‍ നേതൃത്വം നല്‍കും.

Previous Post Next Post