പിഡിപിഎഫ് സ്നേഹ സംഗമം സംഘടിപ്പിച്ചു


കണ്ണൂർ : പഞ്ചായത്ത് വകുപ്പിൽ നിന്നും റിട്ടയർ ചെയ്തവരുടെ കൂട്ടായ്മയായ പിഡിപി എഫ് ത്രൈമാസിക സ്നേഹസംഗമം പുതിയ ബസ് സ്റ്റാന്റിലെ വൃന്ദാവൻ ആഡിറ്റോറിയത്തിൽ നടന്നു. പ്രസിഡണ്ട് കെ.പി. ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ കെ. എ.ശങ്കരൻ നമ്പൂതിരി ഗാനമാലപിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

 ജോയിന്റ് സെക്രട്ടറി എ.കെ ഗീത റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രക്ഷാധികാരിയായ മോഹൻ സ്ക്കറിയയും , വി.എം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കെ.കെ ശ്യാംകുമാർ, എ. കുഞ്ഞമ്പു എന്നിവരും പൂർവ്വ കാലാനുഭവങ്ങൾ പങ്കുവെച്ചു.

അംഗങ്ങളുടെ ഗാനാലാപനം, കവിതാപാരായണം, നർമ്മ ഭാഷണം എന്നിവയും അവതരിപ്പിക്കപ്പെട്ടു.

 പി.വി വേണുഗോപാൽ സ്വാഗതവും കെ.ഗോവിന്ദ പൊതുവാൾ നന്ദിയും പറഞ്ഞു.

      

Previous Post Next Post