ചേലേരി :- ഒഡീഷയിലെ ചിൽകയിൽ നിന്നും ഇന്ത്യൻ നേവിയുടെ അഗ്നിവീർ കരസ്ഥമാക്കിയ വളവിൽ ചേലേരിയിലെ മേഘ്നയെ യൂത്ത് കോൺഗ്രസ്സ് ചേലേരി യൂണിറ്റ് അനുമോദിച്ചു. ചടങ്ങിൽ എൻ. വി പ്രേമാനന്ദൻ, എം.പി സജിത്ത്, ടിൻ്റു സുനിൽ, കലേഷ്, പി. വേലായുധൻ, സുജിൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു.
വളവിൽ ചേലേരി തെക്കേക്കരയിലെ പ്രസന്നയുടെയും ജയകുമാറിന്റെയും മകളാണ് മേഘ്ന.