കണ്ണാടിപ്പറമ്പ് ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് ഉത്സവവേദിയിൽ ഇന്ന് എം.ആർ മുരളിക്ക് സ്വീകരണം


കണ്ണാടിപ്പറമ്പ് :- ഏപ്രിൽ 4 ന് തുടങ്ങി 12 ന് സമാപിക്കുന്ന ഉത്രവിളക്ക് മഹോത്സവത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് കണ്ണാടിപ്പറമ്പ് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ എത്തുന്ന മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം. ആർ മുരളിക്ക് ഉത്രവിളക്ക് കമ്മറ്റി സ്വീകരണം നൽകുന്നു.
വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി.നന്ദകുമാർ , ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.രാധാകൃഷ്ണൻ , എക്സിക്യൂട്ടീവ് ഓഫീസർ എം.മനോഹരൻ, മെമ്പർമാർ, ഉത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുക്കും.

Previous Post Next Post