'പറശ്ശിനി വേവ്സ് മുല്ലക്കൊടി പാർക്ക് വേ ടൂറിസം പദ്ധതി'യുടെ പ്രവൃത്തി ഉദ്ഘാടനം എം. വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു


മുല്ലക്കൊടി :- സംസ്ഥാന ടൂറിസം വകുപ്പിന്റെ 'പറശ്ശിനി വേവ്സ് മുല്ലക്കൊടി പാർക്ക് വേ ടൂറിസം പദ്ധതി'യുടെ പ്രവൃത്തി ഉദ്ഘാടനം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിതയുടെ അധ്യക്ഷതയിൽ എം.വി ഗോവിന്ദൻ മാസ്റ്റർ എം. എൽ.എ നിർവഹിച്ചു.

മുല്ലക്കൊടിയിൽ നടപ്പിലാക്കുന്ന ഈ പദ്ധതി ടൂറിസം മേഖലയിൽ ഏറെ സംഭാവനകൾ നൽകാൻ സാധിക്കുന്ന തരത്തിലാണ് തയാറാക്കിയിട്ടുള്ളത്. 4,90,15,063 (നാല് കോടി തൊണ്ണൂറ് ലക്ഷത്തി പതിനയ്യായിരത്തി അറുപത്തി മൂന്ന്) രൂപയുടെ ഭരണാനുമതിയാണ് ആദ്യഘട്ടത്തിൽ സർക്കാർ അനുവദിച്ചിട്ടുള്ളത്. ടൂറിസം വകുപ്പ് വിഭാവനം നടപ്പിലാക്കിവരുന്ന മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ റൂട്ട് കടന്നുപോകുന്ന പ്രദേശമാണ് പദ്ധതി പ്രദേശം ദിവസേന പതിനായിരക്കണക്കിന് തീർത്ഥാടക ടൂറിസ്റ്റുകൾ എത്തിചേരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിന്റെ മറുകരയിലാണ് ഈ പ്രദേശം. അതോടൊപ്പം കാസർഗോഡ് വഴി കണ്ണൂർ എയർപോർട്ടിൽ എത്തിച്ചേരുന്ന മുല്ലക്കൊടി നണിശ്ശേരിക്കടവ് പാലത്തിനടുത്തുള്ള റോഡിൽ നിന്നും വളരെ അടുത്ത സ്ഥലമാണ് എന്ന സവിശേഷതയുമുണ്ട് . ഇത്തരം സവിശേഷതകളാൽ ഈ ടൂറിസം കേന്ദ്രത്തിന് ഏറെപ്രാധാന്യമുള്ളതാണ്.

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ, കണ്ണൂർ ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ IAS, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് തുടങ്ങിയവർ മുഖ്യാതിഥികളായി.

ജില്ലാ പഞ്ചായത്ത് മെമ്പർ എം.വി ശ്രീജിനി, മയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി രാമചന്ദ്രൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ കെ.പി രേഷ്മ, മയ്യിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ പി.പ്രീത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. വി അനിത, വാർഡ് മെമ്പർ എം. അസൈനാർ, എൻ. അനിൽകുമാർ, കെ.സി സുരേഷ്, കെ. സി സോമൻ നമ്പ്യാർ, സി. എച്ച് മൊയ്തീൻകുട്ടി, എം. അൻസാരി, കണ്ണൂർ D.T.P.C സെക്രട്ടറി ജിജേഷ് കുമാർ ജെ. കെ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

 ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ മനോജ് ടി.സി സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ കെ. സി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

Previous Post Next Post