കൊളച്ചേരി :- കൊളച്ചേരി കോരപ്രത്ത് തായ്പരദേവതാ ക്ഷേത്രം കളിയാട്ട മഹോത്സവം ഏപ്രിൽ 11, 12 തീയതികളിൽ നടക്കും.
ഏപ്രിൽ 11 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് പൂള്ളൂർ കണ്ണൻ വെള്ളാട്ടം, 7 മണിക്ക് ഗുളികൻ വെള്ളാട്ടം, 8 മണിക്ക് വയനാട്ടുകുലവൻ വെള്ളാട്ടം,9 മണിക്ക് എടലാപുരത്ത് ചാമുണ്ഡി വെള്ളാട്ടം,തുടർന്ന് തായ്പരദേവതാ വെള്ളാട്ടം എന്നിവ നടക്കും.
ഏപ്രിൽ 12 ബുധനാഴ്ച രാവിലെ 4 മണിക്ക് പുള്ളൂർ കണ്ണൻ, തുടർന്ന് ഗുളികൻ , വയനാട്ടുകുലവൻ, എടലാപുരത്ത് ചാമുണ്ഡി, തായ്പരദേവത എന്നീ തെയ്യങ്ങൾ കെട്ടിയാടും.