കുറ്റ്യാട്ടൂർ :- KATF സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ നിധി സമാഹരണത്തിൻ്റെ തളിപ്പറമ്പ് സൗത്ത് സബ് ജില്ല തല ഉദ്ഘാടനം KATF ജില്ലാ വൈസ് പ്രസിഡൻ്റ് ഹബീബ് തങ്ങൾ കാരുണ്യ ഫണ്ട് ഉപജില്ലാ ചെയർമാൻ ഷുക്കൂർ മാസ്റ്റർക്ക് നൽകി നിർവഹിച്ചു.
കെഎടിഎഫ് സബ്ജില്ല ട്രഷറർ ഹബീബ് മാസ്റ്റർ, വിദ്യാഭ്യാസ ജില്ലാ കൗൺസിലർ നാസർ മാസ്റ്റർ, അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി അനീസ് മാസ്റ്റർ, വനിതാ വിങ്ങ് ജില്ലാ കൺവീനർ ഷമീറ ടീച്ചർ, സബ്ജില്ലാ കൺവീനർ ജുമാന ടീച്ചർ, ഇബ്രാഹിം മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.