പന്ന്യങ്കണ്ടി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു


കൊളച്ചേരി :- പന്ന്യങ്കണ്ടി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ മർഹും സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ. പി അബ്ദുൾ മജീദ് കിറ്റ് വിതരണോത്ഘാടനം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത്‌ ട്രഷറർ പി.പി.സി മുഹമ്മദ്‌ കുഞ്ഞി പ്രസിഡന്റിൽ നിന്ന് കിറ്റ് ഏറ്റുവാങ്ങി.

ശാഖ പ്രസിഡന്റ്‌ മമ്മു.പി യുടെ അധ്യക്ഷത വഹിച്ചു. മൊയ്‌ദു ഹാജി എം.കെ, റഹീം മാസ്റ്റർ, പി.പി ഖാലിദ് ഹാജി,മുഷ്ത്താഖ് ദാരിമി റമീസ് എ.പി,തുടങ്ങിയവർ സംസാരിച്ചു.

ശാഖ സെക്രട്ടറി റഹീസ് കെ.പി സ്വാഗതവും അബ്ദു. പി നന്ദിയും പറഞ്ഞു.

Previous Post Next Post