കൊളച്ചേരി:- എം.പി. സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യവുമായി കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് - യൂത്ത് കോൺഗ്രസ് (UDYF) ഇന്നലെ രാത്രി 10 മണിക്ക് നടത്തിയ പ്രതിഷേധറാലി ശ്രദ്ധേയമായി കൊളച്ചേരി മുക്കിൽ നിന്നാരംഭിച്ച റാലി കമ്പിൽ ടൗണിൽ സമാപിച്ചു.
സമാപന ചടങ്ങ് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തിയുടെ ആദ്യക്ഷതയിൽ തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. കെ.പി സി.സി അംഗം അഡ്വ: വി.പി അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, വൈസ് പ്രസിഡണ്ട് എം. സജ്മ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽ സലാം, കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.എം. ശിവദാസൻ, ചേലേരി മണ്ഡലം പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ, മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ആറ്റക്കോയ തങ്ങൾ, ട്രഷറർ പി.പി.സി. മുഹമ്മദ് കുഞ്ഞി, കെ.മുഹമ്മദ് അശ്രഫ്, കലേഷ് ചേലേരി സംസാരിച്ചു
നൂറുകണക്കിനാളുകൾ പങ്കെടുത്ത റാലിക്ക് യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ജാബിർ പാട്ടയം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടിന്റു സുനിൽ, പി.കെ.പി. നസീർ, അബ്ദു പള്ളിപ്പറമ്പ്, സി.വി യഹ് യ,അന്തായി ചേലേരി, അബ്ദു പന്ന്യങ്കണ്ടി, പ്രവീൺ, ശംസീർ കോടിപ്പൊയിൽ, റൈജു,കെ.സി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി