നണിയൂർ നമ്പ്രം ഹിന്ദു എ എൽ പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ച

 


പറശ്ശിനി റോഡ്:-നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി.സ്കൂളിൽ പഠനോത്സവം നടത്തി. മയ്യിൽ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. പ്രീത ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.എം. പ്രീത അധ്യക്ഷയായി.

  പി.ടി.എ. പ്രസിഡന്റ് യു.രവീന്ദ്രൻ, വികസന സമിതി കൺവീനർ പി.വി. പ്രത്യുഷ് എന്നിവർ സംസാരിച്ചു. എസ്.ആർ.ജി. കൺവീനർ വി.പി. രാഗേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.പി. രേഷ്മ നന്ദിയും പറഞ്ഞു. കുട്ടികളുടെ അക്കാദമിക മികവുകൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന വിജയോത്സവത്തിൽ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.



Previous Post Next Post