മയ്യിൽ:- മയ്യിൽ ബമ്മണാച്ചേരി സ്വദേശി പ്രശാന്തൻ്റെ വീടിനരികെ ഇന്ന് രാവിലെ സ്ഫോടക വസ്തു കണ്ടെത്തി. ഇന്ന് രാവിലെ പ്രശാന്തൻ്റെ മകളാണ് വീടരികിൽ അൽപം കത്തിയ നിലയിൽ സ്ഫോടക വസ്തു കണ്ടെത്തിയത്.ഉടൻ വീട്ടുകാർ മയ്യിൽ പോലീസിൽ അറിയിക്കുകയായിരുന്നു.
മയ്യിൽ സി ഐ, ബോംബ് സ്ക്വാഡ്, ഫോറൻസിക്ക് വിഭാഗം, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, സിറ്റി പോലീസ് കമ്മീഷണർ സംഭവ സ്ഥലത്ത് സന്ദർശനം നടത്തി.സംഭവത്തിൽ മയ്യിൽ പോലീസ് അന്വേഷണം ആരംഭിച്ചു.