'അധ്യാപകർ കുട്ടികളുടെ വീട്ടിലേക്ക് ' - സമ്പൂർണ്ണ വിദ്യാർത്ഥി പ്രവേശന ക്യാമ്പയിൻ തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ തല ഉദ്ഘാടനം നടന്നു


കുറ്റ്യാട്ടൂർ :-  'അധ്യാപകർ കുട്ടികളുടെ വീട്ടിലേക്ക് ' - സമ്പൂർണ്ണ വിദ്യാർത്ഥി പ്രവേശന ക്യാമ്പയിൻ തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ തല ഉദ്ഘാടനം  കുറ്റ്യാട്ടൂർ താഴെകാരാറമ്പിൽ വെച്ച് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റോബർട്ട് ജോർജ് നിർവഹിച്ചു. എൻ.പദ്മനാഭൻ അധ്യക്ഷത വഹിച്ചു.

കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം കെ.സി സുനിൽ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.പി സുരേഷ് ബാബു, പി.വി ഗംഗാധരൻ, യു.മുകുന്ദൻ, വി. വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി.രാജേഷ് സ്വാഗതവും പി.പ്രദീഷ് നന്ദിയും പറഞ്ഞു.


Previous Post Next Post