മയ്യിൽ വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ തീർത്ഥാടക സത്രം ഉപയോഗശൂന്യമായി കിടക്കുന്നു


മയ്യിൽ :- മയ്യിൽ വേളം ശ്രീ മഹാഗണപതി ക്ഷേതത്തിലെ തീർഥാടക സത്രം ഉപയോഗശൂന്യമായി നശിക്കുന്നു. 2006-ൽ അന്നത്തെ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കെ. സി വേണുഗോപാലാണ് തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സത്രത്തിനു ഫണ്ട് അനുവദിച്ചതും ശിലാസ്ഥാപനം നടത്തിയതും.

പണികൾ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയത് 2008 ലാണ്. ക്ഷേത്രത്തിൽ എത്തുന്നവർക്ക് വിശ്രമിക്കുന്നതിനും താമസിക്കുന്നതിനും രണ്ട് മുറികളും വിശാലമായ ഹാളും ശുചിമുറിയും കെട്ടിടത്തിലുണ്ട്.

ഉപയോഗിക്കുന്നവരിൽ നിന്ന് ചെറിയൊരു തുക വാടക ഈടാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും സത്രം പ്രവർത്തന പൂർണമായിട്ടില്ല. പ്രവർത്തനമില്ലാതെ അടച്ചിട്ട നിലയിലുള്ള സതത്തിനു കെട്ടിട വാടകയിനത്തിൽ പ്രതിവർഷം ഏഴായിര ത്തോളം രൂപ ടൂറിസം വകുപ്പിലേക്ക് വേളം ദേവസ്വം ബോർഡ്‌ അടയ്ക്കുന്നുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ച് മനോഹരമായി നിർമ്മിച്ച സത്രം ഭക്തർക്ക് ഉപയോഗിക്കുന്നതിനു തുറന്ന് കൊടുക്കണമെന്നാണ് ക്ഷേത്രത്തിൽ എത്തുന്നവർ ആവശ്യപ്പെടുന്നത്.

Previous Post Next Post