IMNSGHSS മയ്യിൽ 1997 - 98 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം 'സൗഹൃദം-98' ഏപ്രിൽ 30 ന്


മയ്യിൽ : മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂൾ 1997 - 98 SSLC  ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 'സൗഹൃദം-98' ഏപ്രിൽ 30 ഞായർ രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സംഗമം ഉദ്ഘാടനം പ്രശസ്ത സിനിമാ സംവിധായകൻ ഷെറി ഗോവിന്ദൻ നിർവഹിക്കും. പ്രശസ്ത യുട്യൂബ് ചാനൽ കെ എൽ ബ്രോ ബിജു റിത്വിക് ടീം വിശിഷ്ടാതിഥികളാകും. ചടങ്ങിൽ അധ്യാപകർക്ക് ആദരം നൽകും. തുടർന്ന് വിവിധ കലാ-കായിക പരിപാടികൾ അരങ്ങേറും. സമാപനത്തോട് അനുബന്ധിച്ച് ഡി.ജെ മ്യൂസിക് ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

+91 9526526246, +91 82813 34537.

Previous Post Next Post