മയ്യിൽ:-അവധിക്കാലം വായനക്കാലം- അവധിക്കാലം- ആനന്ദ കാലം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള നവ കേരള ഗ്രന്ഥാലയത്തിന്റെ നിറവൊരുക്കത്തിന് തുടക്കമായി. കുട്ടികളിലുള്ള സർഗ്ഗവാസനകളെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായുള്ള കഥ-കവിത കളരികൾ, ചിത്രരചന ക്യാമ്പ്, നാടക പരിശീലന പരിപാടി ( നടന വീട്) , ഷോർട്ട് ഫിലിം നിർമ്മാണം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കാണ് ഗ്രന്ഥശാലയും ബാലവേദിയും ഈ വേനലവധിക്കാലം വിനിയോഗിക്കുന്നത്.
രണ്ടുമാസക്കാലം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. കെ രമേശൻ നിർവഹിച്ചു. കളിയിലെ കാര്യം എന്ന ക്ലാസ് ശ്രീ പി കെ നിഖിൽ കൈകാര്യം ചെയ്തു. കെ വി സൗമ്യ സ്വാഗതം ആശംസിച്ചു പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു പി പ്രമീള നന്ദി പറഞ്ഞു.