നാഷണൽ ലീഗ് ഇഫ്ത്താർ വിരുന്നും, പെരുന്നാൾ കിറ്റ് വിതരണവും നടത്തി


കമ്പിൽ :-  നാഷണൽ ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയും അബുദാബി IMCC സംയുക്തമായി ഇഫ്താർ വിരുന്നും റംസാൻ കിറ്റ് വിതരണവും പാവപ്പെട്ടവർക്കുള്ള ധനസഹായവും നടത്തി. ജില്ലാ പ്രസിഡന്റ് താജ്ജുദ്ദിൻ മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഷ്‌റഫ്‌ കയ്യങ്കോട് അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ്പ്രസിഡന്റ് അബ്ദുറഹ്മാൻ പാവന്നൂർ, സകരിയ കമ്പിൽ, വഹാബ് കണ്ണാടിപ്പറമ്പ്, മുസ്തഫ കാട്ടാമ്പള്ളി, മുഹമ്മദ് പാട്ടയം, ടി. പി ഷാദുലി, വി.എം അഹ്മദ് ഹാജി എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി മൂസാൻ കുട്ടി കുറുമത്തൂർ സ്വാഗതവും സെക്രട്ടറി അഷ്‌റഫ്‌ മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post