കൊളച്ചേരി :- വീട് ; പെർമിറ്റ് അപേക്ഷ ഫീസുകളും, എല്ലാതരം നികുതികളും കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതിരെ സംസ്ഥാന UDF സമിതിയുടെ ആഹ്വാനപ്രകാരമുള്ള പ്രതിഷേധ മാർച്ചും ധർണയും 2023 ഏപ്രിൽ 26 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് സംഘടിപ്പിക്കും . ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി മഹ്മൂദ് അള്ളാംകുളം മാർച്ച് ഉദ്ഘാടനം ചെയ്യും. പ്രതിഷേധ മാർച്ച് പന്ന്യങ്കണ്ടി ലീഗ് ഓഫീസ് കേന്ദ്രീകരിച്ചാണ് ആരംഭിക്കുക
പ്രതിഷേധ മാർച്ചും തുടർന്ന് നടക്കുന്ന ധർണ്ണാ സമരവും വിജയിപ്പിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും കൊളച്ചേരി പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ.എം ശിവദാസനും കൺവീനർ മൻസൂർ പാമ്പുരുത്തിയും അഭ്യർത്ഥിച്ചു