നൂഞ്ഞേരി മർകസുൽ ഹുദയിൽ ആർ ഉസ്താദ് ആണ്ട് നേർച്ച മെയ് 29,30 തീയ്യതികളിൽ


നൂഞ്ഞേരി : പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ മർഹൂം ആർ അബ്ദുൽ ഖാദർ മുസ്ലിയാർ (പുല്ലൂക്കര ഉസ്താദ് ) ആണ്ടുനേർച്ച മെയ് 29,30 തീയ്യതികളിൽ നൂഞ്ഞേരി മർകസുൽ ഹുദയിൽ നടക്കും.

മെയ് 23 തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന മഖാം സിയാറത്തിന് സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ, പി.കെ അബ്ദുൽ റഹ്മാൻ സഅദി നേതൃത്വം നൽകും. അസർ നിസ്കാരാനന്തരം ശിഷ്യ സംഗമം നടക്കും. മഗ്‌രിബിന് ശേഷം നടക്കുന്ന ഖത്മുൽ ഖുർആൻ മജ്ലിസിന് എം.മുഹമ്മദ് സഅദി (പാലത്തുങ്കര തങ്ങൾ) നേതൃത്വം വഹിക്കും. ശാഫി ലത്തീഫി നുച്ചിയാട് മുഖ്യപ്രഭാഷണം നടത്തും.

മെയ് 30 ചൊവ്വാഴ്ച മഗ് രിബ് നിസ്കാരാനന്തരം രിഫാഈ ദഫ് റാത്തീബ് നടക്കും. അബ്ദുൽ റശീദ് ദാരിമി, കെ. വി ഇബ്റാഹീം ചേലേരി എന്നിവർ നേതൃത്വം നൽകും. സമാപന പ്രാർത്ഥനക്ക് സയ്യിദ് സുഹൈൽ അസ്സഖാഫ് നേതൃത്വം നൽകും. അബ്ദുല്ല സഖാഫി മഞ്ചേരി, ആലിക്കുഞ്ഞി അമാനി മയ്യിൽ, ഇബ്രാഹിം ഹാജി, മുസ്തഫ മൗലവി അൽ ഖാസിമി,പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ,അംജദ് മാസ്റ്റർ, ഇഖ്ബാൽ ബാഖവി വേശാല, സുബൈർ സഅദി പാലത്തുങ്കര, ഫയാസുൽ ഫർസൂക്ക് അമാനി, ഹാഫിള് ഫാഇസ് സഖാഫി, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി,ഇബ്രാഹിം സഅദി കയ്യങ്കോട്, മുഹമ്മദ് സഖാഫി പാലത്തുങ്കര, അബ്ദുല്ലത്തീഫ് കെ, ഹാഫിള് സാബിത്ത് ജൗഹരി കയ്യങ്കോട് തുടങ്ങിയവർ പങ്കെടുക്കും. 

Previous Post Next Post