കൊളച്ചേരിയിലെ പനയൻ ഹൗസിൽ സുഭാഷ് നിര്യാതനായി


കൊളച്ചേരി : യുവാവിനെ പെട്രോൾ പമ്പിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാണിയൂർ കൊളച്ചേരി കോളനിയിലെ നിർമ്മാണ തൊഴിലാളി പനയൻ ഹൗസിൽ സുഭാഷിനെ (45)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കൊളച്ചേരിയിലെ പരേതരായ കുമാരൻ- കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: സീമ

കഴിഞ്ഞ ദിവസം രാത്രിയോടെ സമീപത്തെ പെട്രോൾപമ്പിനടുത്തുള്ള കടയുടെ കോണിയുടെ കമ്പിയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരാണ് മയ്യിൽ പോലീസിൽ വിവരമറിയിച്ചത്. മയ്യിൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

 സഹോദരങ്ങൾ : ഓമന, സുധാകരൻ, സുധീർ. 

Previous Post Next Post