കൊളച്ചേരി:-കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 32 മത് രക്തസാക്ഷിത്വ ദിനം പുഷ്പാർച്ചന യോടും അനുസ്മരണ യോഗവും നടത്തി ആചരിച്ചു കമ്പിൽ M.N ചേലേരി മന്ദിരത്തിന് സമീപം നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രമണ്യൻ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.എം.ശിവദാസൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മുതിർന്ന നേതാവ് ടി. കൃഷ്ണൻ ദളിത് കോൺഗ്രസ്സ് നേതാവ് ദാമോദരൻ കൊയിലേരിയൻ തുടങ്ങിയവർ സംസാരിച്ചു മണ്ഡലം സിക്രട്ടറിമാരായ ടി.പി.സുമേഷ് സ്വാഗതവും എം.ടി.അനീഷ് നന്ദിയും പറഞ്ഞു പുഷ്പാർച്ചനക്കും ചടങ്ങുകൾക്കും മണ്ഡലം സിക്രട്ടറിമാരായ കെ.ബാബു, സി.കെ.സിദ്ധീഖ്, എ.ഭാസ്കരൻ ,കെ.പി.മുസത്ഫ, പി.പി.ശാദുലി, എം.ടി.അനിൽ ,എം .പി .ചന്ദന, എം.ടി.അനില തുടങ്ങിയവർ നേതൃത്വം നൽകി