ചട്ടുകപ്പാറ :-ചെറുവത്തലമൊട്ട, മാണിയൂർ എ കെ ജി സ്മാരക വായനശാല & ഗ്രന്ഥാലയം കെട്ടിടം ഉദ്ഘാടനം മെയ് 2 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും.ഡോ: വി ശിവദാസൻ എം പിയുടെ അധ്യക്ഷതയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.
ലൈബ്രറി ഹാൾ ഉദ്ഘാടനം കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയനും റീഡിംഗ് റൂം ഉദ്ഘാടനം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജിയും നിർവഹിക്കും.
തുടർന്ന് 7 മണി മുതൽ ബാലവേദി, വനിതാവേദി, കലാവിഭാഗം അവതരിപ്പിക്കുന്ന 'നാട്യം നടനം' കലാ പരിപാടി അരങ്ങേറും.